പണം കിട്ടാത്തതിനാൽ വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന് മന്ത്രിമാർ; കരുതലോടെ ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി
Aug 23, 2023, 14:27 IST

പണം ലഭിക്കാത്തതിനാൽ വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ് മന്ത്രിമാർ. മന്ത്രിസഭാ യോഗത്തിലാണ് പരാതി ഉയർന്നത്. എന്നാൽ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അതിനാൽ കരുതലോടെ ചെലവഴിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.