പ്രായപൂർത്തിയാകാത്ത മകന് സ്‌കൂട്ടർ ഓടിക്കാൻ നൽകി; മാതാവിന് പിഴയും തടവുശിക്ഷയും വിധിച്ച് കോടതി
Aug 23, 2023, 14:22 IST

പ്രായപൂർത്തിയാകാത്ത മകന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും തടവും ശിക്ഷ. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ സ്വദേശി രമ്യയെയാണ്(40) വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത്. 30,200 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിച്ചത്. ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാവിധി. വാഹന രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.