അച്ഛന്റെ മരണശേഷം ഉമ്മൻ ചാണ്ടി വീട്ടിലെത്തിയ നിമിഷം മായാതെ മനസ്സിൽ വരുന്നു: ബിനീഷ് കോടിയേരി

bineesh

സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ആളാണ് ഉമ്മൻ ചാണ്ടിയെന്ന് ബിനീഷ് കോടിയേരി. കോടിയേരി ബാലകൃഷ്ണനുമായി അത്ര മേൽ സൗഹൃദം കാത്തൂസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. അച്ഛന്റെ മരണശേഷം ഉമ്മൻ ചാണ്ടി വീട്ടിലെത്തി ആശ്വസിപ്പിച്ചത് ഓർക്കുന്നുവെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ഉമ്മൻ ചാണ്ടി അങ്കിൾ ..
അച്ഛന്റെ മരണശേഷം വീട്ടിൽ വന്ന് ഞങ്ങളെ കണ്ട നിമിഷം മായാതെ മറയാതെ മനസ്സിൽ വരുന്നു . അത്രയും അവശതയിലും പറഞ്ഞത് എനിക്ക് ഇവിടെ വരാതിരിക്കാനാവില്ല ഇത് എന്റെ കൂടി കുടുംബമാണെന്നാണ് . അച്ഛനോട് ഇത്രവും വ്യക്തിപരമായി സൗഹൃദം കാത്തു സൂക്ഷിച്ച നേതാവ് സുഹൃത്ത് .കൂടുതലായി എഴുതണമെന്നുണ്ട് പക്ഷെ അതിനുള്ള വാക്കുകൾ മുറിഞ്ഞു പോകുന്നു . കോൺഗ്രെസിലെ ജനകീയൻ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത് . വ്യക്തിപരമായി ഞങ്ങൾക്ക് മറക്കാനാവാത്ത വ്യക്തിത്വം .
കുടുംബത്തിന്റെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു .
ഉമ്മൻ ചാണ്ടി അങ്കിൾ വിട 

Share this story