മാസപ്പടി വിവാദം പുതുപ്പള്ളിയിൽ ചർച്ചയാകും; ഉമ്മൻ ചാണ്ടി ഫണ്ട് പിരിച്ചത് പാർട്ടിക്ക് വേണ്ടിയെന്നും സതീശൻ
Aug 11, 2023, 15:52 IST

പുതുപ്പള്ളിയിൽ മാസപ്പടി വിവാദം പുതുപ്പള്ളിയിൽ ചർച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങിയത് അഴിമതി തന്നെയാണ്. ചട്ടങ്ങൾ പാലിച്ചു കൊണ്ട് നിയമസഭയിൽ ഈ വിഷയം കൊണ്ടുവരും. മുഖ്യമന്ത്രിക്കെതിരെ വന്നത് ഗുരുതരമായ ആരോപണമാണ്. അത് സഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ കഴിയില്ല. അതിന് വേറെ റൂളുകളുണ്ട്
കെ ഫോണിലും സ്വർണക്കടത്തിലും ലൈഫ് മിഷനിലുമൊക്കെ എത്ര കോടി അഴിമതി നടന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഫണ്ട് പിരിച്ചത് പാർട്ടിക്ക് വേണ്ടിയാണ്. എല്ലാ പാർട്ടിയിലും ഇത്തരത്തിൽ പിരിക്കാറുണ്ടല്ലോ എന്നും സതീശൻ പറഞ്ഞു