തെളിവുകളുണ്ടെന്ന് മാതാവ്; അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ കോടതിയിൽ
Aug 21, 2023, 15:32 IST

അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് ആതിഖ സിബിഐ കോടതിയെ സമീപിച്ചു. കൊലപാതകത്തിൽ പി ജയരാജനും ടിവി രാജേഷിനുമെതിരെ തെളിവുകളുണ്ടെന്ന് ആതിഖ കോടതിയെ അറിയിച്ചു. പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ട്. 28 മുതൽ 33 വരെയുള്ള പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ആവശ്യപ്പെടുന്നു
പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജൻ, ടിവി രാജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയത്. 2012 ഫെബ്രുവരി 20നാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്.