ഏക സിവിൽ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ്ലിം ലീഗ്
Jun 28, 2023, 14:56 IST

ഏക സിവിൽ കോഡിനെതിരെ പ്രതികരണവുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അജണ്ടയാണ് ഏക സിവിൽ കോഡ് എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമപരമായി ഏക സിവിൽ കോഡ് നടപ്പാക്കാൻ കഴിയില്ല. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു
പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹതയെന്നായിരുന്നു ഹൈദരലി തങ്ങളുടെ പ്രസ്താവന. ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ മുസ്ലിം ലീഗ് നേതാക്കൾ യോഗം ചേർന്നിരുന്നു. സാദിഖ് അലി തങ്ങൾ, ഇടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളെല്ലാം തന്നെ യോഗത്തിൽ പങ്കെടുത്തു.