ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; ബാങ്കുകളും റേഷൻ കടകളും പ്രവർത്തിക്കില്ല, പരീക്ഷകൾ മാറ്റി

oommen

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി. ഇന്ന് റേഷൻ കടകൾക്കും അവധിയായിരിക്കും. ബാങ്കുകൾ പ്രവർത്തിക്കില്ല. കെ എസ് ഇ ബി ഓഫീസുകൾക്കും അവധിയായിരിക്കും.

വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരളാ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ സർവകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റി. ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷൻ നാളത്തേക്ക് മാറ്റി. കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ ജൂലൈ 22ലേക്ക് മാറ്റി. അതേസമയം പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.
 

Share this story