എൻഡിഎ ശരിയായ ദിശയിൽ; പുതുപ്പള്ളിയിൽ ശുഭപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ
Updated: Sep 3, 2023, 10:34 IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിന്ന് മറ്റ് രണ്ട് മുന്നണികൾ ഒളിച്ചോടിയെന്നും എൻഡിഎ ശരിയായ ദിശയിലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നത്. ഉമ്മൻ ചാണ്ടിക്ക് കിട്ടിയ പിന്തുണ മകന് കിട്ടാൻ പോകുന്നില്ല. പുതുപ്പള്ളിയിൽ സഹതാപ തരംഗം ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു
നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രചാരണം ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. വികസന പ്രവർത്തനങ്ങൾ ഒന്നും പുതുപ്പള്ളിയിൽ കാണാനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.