സംസ്ഥാനത്ത് കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുത്തനെ കുറഞ്ഞതായി മന്ത്രി എ കെ ശശീന്ദ്രൻ

saseendran

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തു. മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെ കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് കണ്ടെത്തിയത്. 

മനുഷ്യ-മൃഗ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആനയുടെയും കടുവയുടെയും കണക്കെടുക്കാൻ തീരുമാനിച്ചത്. 89 കടുവകളുണ്ടെന്നാണ് വ്യക്തമായത്. 2018ൽ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്. മെയ് 17 മുതൽ 19 വരെ നടന്ന 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തി. 2017ലെ കണക്കെടുപ്പിൽ 3322 ആനകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

സംസ്ഥാനത്ത് വനവിസ്തൃതി കുറഞ്ഞിട്ടില്ല. എന്നാൽ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കും. പ്രകൃതി സംരക്ഷണത്തിൽ നിന്നും മുഖം തിരിഞ്ഞുനിൽക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
 

Share this story