ഔദ്യോഗിക പ്രഖ്യാപനം വന്നു; പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥി
Aug 12, 2023, 15:05 IST

പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ജെയ്ക്കിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു
പുതുപ്പള്ളിയിൽ മൂന്നം തവണയാണ് ജെയ്ക്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥിയാകുന്നത്. 2021ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ചു കൊണ്ടുവരാൻ ജെയ്ക്കിന് സാധിച്ചിരുന്നു. ഇത്തവണ ഉമ്മൻ ചാണ്ടി മരിച്ചതിന്റെ വികാരം മണ്ഡലത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.