അപകടത്തിൽപ്പെട്ട മിനി ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപറേറ്റർ മരിച്ചു
Aug 24, 2023, 10:31 IST

അപകടത്തിൽപ്പെട്ട മിനി ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപറേറ്റർ മരിച്ചു. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ക്രെയിൻ ഓപറേറ്റർ മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടം നടന്നത്. ഫയർ ഫോഴ്‌സ് എത്തിയാണ് ക്രെയിനിനുള്ളിൽ കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.