നിയമസഭയിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരും; സമവായ സാധ്യത മങ്ങി

assembly

നിയമസഭയിൽ ഇന്നും ബഹളത്തിന് സാധ്യത. സമവായ നീക്കങ്ങൾ പാളിയതോടെ സഭാ സമ്മേളനം സുഗമമായി നടക്കാനുള്ള സാധ്യതയാണ് മങ്ങിയത്. അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഉയർത്തിയ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ചോദ്യോത്തര വേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം യുവതി പീഡിപ്പിക്കപ്പെട്ടതും പ്രതിപക്ഷം ഉന്നയിക്കും.
 

Share this story