മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി തള്ളി
May 30, 2023, 15:14 IST

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി കോടതി തള്ളി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് ചാമക്കാല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ചാമക്കാലയുടെ ഹർജി തള്ളിയത്
കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു ഹർജി. ഗവർണറുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി നൽകിയത്. നിയമനത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്‌തെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.