ഹർജിക്കാരൻ സമയം കളയുന്നു; ദുരിതാശ്വാസ നിധി കേസിൽ വിമർശനവുമായി ലോകായുക്ത

lokayukta

ദുരിതാശ്വാസനിധി വക മാറ്റിയെന്ന കേസിൽ ഹർജിക്കാരന് ഇന്നും ലോകായുക്തയുടെ വിമർശനം. ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹർജിക്കാരൻ നൽകിയ ഇടക്കാല ഹർജിയിലാണ് വിമർശനം. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തത വേണമെന്നും ഇടക്കാല ഹർജിയിൽ പറഞ്ഞിരുന്നു

ഹർജിക്കാരൻ ലോകായുക്തയുടെ സമയം കളയുകയാണെന്ന് മൂന്നംഗ ബെഞ്ച് വിമർശിച്ചു. കേസ് നീട്ടി കൊണ്ടുപോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകും. മൂന്നംഗ ബെഞ്ചിന് വീണ്ടും ആരോപണങ്ങൾ അന്വേഷിക്കാൻ കഴിയുമെന്നും ലോകായുക്ത നിരീക്ഷിച്ചു.
 

Share this story