എല്ലാ കാര്യത്തിലും പോലീസ് നമ്പർ വൺ ആണ്; വിരമിക്കൽ പ്രസംഗത്തിൽ ഡിജിപി അനിൽകാന്ത്

DGP

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഡിജിപി അനിൽകാന്തിന് പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പോലീസ് സേന യാത്രയയപ്പ് നൽകി. ഒപ്പം നിന്ന ഉദ്യോഗസ്ഥർക്കും പേഴ്‌സണൽ സ്റ്റാഫിനും അനിൽകാന്ത് നന്ദി അറിയിച്ചു. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് സർക്കാർ അതീവ ശ്രദ്ധയാണ് പുലർത്തുന്നതെന്നും അനിൽകാന്ത് പറഞ്ഞു

പ്രളയം, കൊവിഡ് പോലുള്ള സാഹചര്യത്തിലും കേരള പോലീസ് മാതൃകയായി പ്രവർത്തിച്ചുവെന്നും എല്ലാ കാര്യത്തിലും പൊലീസ് നമ്പർ വൺ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ കൂട്ടായ പങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അനിൽകാന്ത് പൊലീസിന്റെ പരിശ്രമത്തിന്റെ ഭാഗമായി നാടിന്റെ ക്രമസമാധനം നിലനിർത്താൻ കഴിഞ്ഞുവെന്നും ലോ അൻഡ് ഓർഡർ സംരക്ഷിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story