പ്രധാനമന്ത്രയുടെ സുരക്ഷാ പദ്ധതി ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ്
Apr 23, 2023, 14:40 IST

പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി ചോർന്ന സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. സംഭവത്തിൽ ഡിസിപി അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെ ഏതെങ്കിലും യൂണിറ്റിൽ നിന്നാണോ ചോർച്ചയെന്ന് പരിശോധിക്കുകയാണ്. ചോർച്ചയിൽ ഒരു ആശങ്കയും ആവശ്യമില്ല. പകരം പല സ്‌കീമുകളും പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യുമെന്നും സി എച്ച് നാഗരാജു അറിയിച്ചു
വിവിധ തീവ്ര സംഘടനകളിൽ നിന്ന് പ്രധാനമന്ത്രിക്കുള്ള ഭീഷണി വിവരങ്ങൾ, പോലീസ് വിന്യാസം എന്നിവയടങ്ങിയ 49 പേജ് രേഖയാണ് കഴിഞ്ഞദിവസം ചോർന്നത്. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് 49 പേജുള്ള സുരക്ഷാ പദ്ധതി ഇന്റലിജൻസ് എഡിജിപി ടികെ വിനോദ് കുമാർ തയ്യാറാക്കിയത്.