കരിന്തളം കോളജിൽ വ്യാജരേഖ നൽകിയ കേസിൽ പോലീസ് ഇന്ന് വിദ്യയെ ചോദ്യം ചെയ്യും

vidhya

കരിന്തളം ഗവൺമെന്റ് കോളജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിൽ കെ വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. കരിന്തളം ഗവ. കോളജിൽ വ്യാജരേഖ നൽകി ഗസ്റ്റ് ലക്ചർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പോലീസിന്റെ അന്വേഷണം

മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം കോളജിൽ നൽകിയിരുന്നത്. അതേസമയം വിദ്യ ഇന്ന് സ്‌റ്റേഷനിൽ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നീട്ടിവെക്കാനുള്ള സാധ്യതയുണ്ട്.
 

Share this story