കത്തി കൊണ്ട് വെട്ടിനോക്കവെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; കൊല്ലത്ത് യുവതിക്ക് ഗുരുതര പരുക്ക്

blast
കൊല്ലം കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടി ടിടിസി വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. കടയ്ക്കൽ കാരക്കാട് സ്വദേശി രാജിയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രാജിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്ത് കിടന്ന പന്നിപ്പടക്കം കത്തി കൊണ്ട് വെട്ടി നോക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.
 

Share this story