എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി കൊച്ചിയിൽ നാളെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

modi

നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കും. കൂടിക്കാഴ്ചക്കായി രണ്ട് സ്ഥലങ്ങളാണ് ശുപാർശ ചെയ്തിരിക്കുന്നത്. വെല്ലിംഗ്ടൺ ഐലൻഡിലെ താജ് വിവാന്ത ഹോട്ടലും യുവം പരിപാടി നടക്കുന്ന തേവര എസ് എച്ച് കോളജുമാണ് പരിഗണിക്കുന്ന സ്ഥലങ്ങൾ

കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ

1 മാർ ജോർജ് ആലഞ്ചേരി-സീറോ മലബാർ സഭ
2 ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക-ഓർത്തഡോക്‌സ് സഭ
3 ജോസഫ് മാർ ഗ്രിഗോറിയോസ്-യാക്കോബായ സഭ
4 മാർ മാത്യു മൂലക്കാട്ട്-ക്ാനാനായ കത്തോലിക്ക സഭ കോട്ടയം
5 മാർ യൂജിൻ കുര്യാക്കോസ്-കൽദായ സുറിയാനി സഭ
6 കർദിനൾ മാർ ക്ലിമ്മിസ്-സീറോ മലങ്കര സഭ
7 ആർച്ച് ബിഷപ് മാർ ജോസഫ് കളത്തിപറമ്പിൽ-ലത്തീൻ സഭ
8 കുര്യാക്കോസ് മാർ സേവേറിയൂസ്-ക്‌നാനായ സിറിയൻ സഭ ചിങ്ങവനം
 

Share this story