പ്രായാധിക്യമാണ് പ്രശ്‌നം; വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് രാജിക്കൊരുങ്ങി ടി കെ ഹംസ
Jul 31, 2023, 11:22 IST

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം നേതാവ് ടികെ ഹംസ. നാളെ വഖഫ് ബോർഡ് ചേരാനിരിക്കെയാണ് രാജിപ്രഖ്യാപനം. ഒന്നര വർഷക്കാലം കാലാവധി ബാക്കി നിൽക്കെയാണ് രാജി. നേരത്തെ പലകാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ഭിന്നതകളുണ്ടെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു.
എന്നാൽ പ്രായാധിക്യം കാരണമാണ് രാജിയെന്ന് ടികെ ഹംസ പറഞ്ഞു. മന്ത്രിയുമായി ഭിന്നതയില്ല. 80 വയസ്സ് കഴിഞ്ഞവർ പദവികളിൽ നിന്ന് മാറി നിൽക്കണമെന്നാണ് പാർട്ടി നയം. സൗകര്യമുള്ള സമയത്ത് ഒഴിയാൻ പാർട്ടി പറഞ്ഞിരുന്നു. മന്ത്രിയുമായി പ്രശ്‌നങ്ങളില്ല. അങ്ങനെ പറയുന്നവർ ശത്രുക്കളാണെന്നും ടികെ ഹംസ പറഞ്ഞു.