മാസപ്പടി എന്ന പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗം; വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan

മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മകൾ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേൺ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും പറഞ്ഞു. 

മാസപ്പടി എന്ന പേരിട്ടുള്ള ആരോപണങ്ങൾ അപവാദ പ്രചാരണത്തിന്റെ ആവർത്തനമാണ്. വേട്ടയാടലിന്റെ മറ്റൊരു മുഖമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിഷയത്തിൽ എന്തിനാണ് ബന്ധുത്വം പറയുന്നതെന്നും ഇത് രണ്ട് കമ്പനികൾ തമ്മിലുള്ള കാര്യം മാത്രമാണ്. സി എം ആർ എൽ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റിൽ ചെയ്യാൻ തയ്യാറാണെന്നും അപേക്ഷ സമർപ്പിച്ചപ്പോൾ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു.
 

Share this story