പുതുപ്പള്ളി ഫലം സർക്കാരിന്റെ വിലയിരുത്തൽ അല്ല; മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടായി: എംവി ഗോവിന്ദൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആയിരത്തിലധികം വോട്ടുകൾ കുറഞ്ഞത് പരിശോധിക്കും. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. പുതുപ്പള്ളി വിധിയുടെ അടിസ്ഥാനം സഹതാപമാണ്. എൽഡിഎഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയിൽ ഒരു കോട്ടവും വന്നിട്ടില്ല. മരണാനന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും എംവി ഗോവിന്ദൻ പറഞ്ഞു
ബൂത്തിൽ നിന്ന് വരെ മെഴുകുതിരി യാത്ര നടത്തി. മികച്ച സംഘടനാ പ്രവർത്തനം നടത്തിയതു കൊണ്ടാണ് ഈ തരംഗത്തിലും പിടിച്ചുനിന്നത്. ബിജെപിയുടെ വോട്ടുകൾ വലിയ രീതിയിൽ ചോർന്നു. ആവശ്യമായ പരിശോധന നടത്തും. സഭാ നേതൃത്വത്തിന്റെ നിലപാട് മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇനിയും മാധ്യമങ്ങളെ കാണും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന സുധാകരന്റെ പ്രസ്താവന സ്വപ്‌നം മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.