മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെ വടം പൊട്ടി; തൊഴിലാളിക്ക് ദാരുണാന്ത്യം

suicide

വയനാട് പുളിയാർമല എസ്റ്റേറ്റിൽ മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ കൽപ്പറ്റ-മാനന്തവാടി റോഡിൽ വെള്ളമ്പാടിയിലാണ് സംഭവം. ശ്രീമന്ദരവർമ ജെയിന്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റിൽ നിന്ന് മുറിച്ച മരങ്ങൾ കയറ്റുന്നതിനിടെയാണ് അപകടം

വലിയ മരത്തടി ട്രാക്ടറിലേക്ക് കയറ്റുന്നതിനിടെ വടം പൊട്ടി ദേവരാജന്റെ ദേഹത്ത് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story