എല്ലാ വമ്പൻസ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കും; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന
Wed, 15 Feb 2023

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷ്. എല്ലാ വമ്പൻ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്‌ന പറഞ്ഞു. ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നത്. അതിൽ സന്തോഷമുണ്ട്
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നും സ്വപ്‌ന പറഞ്ഞു. ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവശങ്കറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു സ്വപ്ന.