ഗേറ്റടക്കും മുമ്പേ കുറുകെ കടന്ന് സ്‌കൂൾ വാൻ; പാഞ്ഞുവന്ന ട്രെയിൻ നിർത്തി; ഒഴിവായത് വൻ ദുരന്തം

train

തൃശ്ശൂർ തൈക്കാട്ടുശ്ശേരിയിൽ വൻ ദുരന്തം വഴിമാറിയത് തലനാരിഴക്ക്. തൈക്കാട്ടുശേരിയിലെ റെയിൽവേ ഗേറ്റ് അടക്കും മുമ്പ് ട്രെയിൻ എത്തി. ഈ സമയത്ത് സ്‌കൂൾ വാൻ ഗേറ്റിന് കുറുകെ കടക്കുകയായിരുന്നു. എന്നാൽ അത്ഭുതകരമായി ദുരന്തം വഴിമാറി

ജനശതാബ്ദി എക്‌സ്പ്രസാണ് ഗേറ്റ് അടയ്ക്കുന്നതിന് മുമ്പ് എത്തിയത്. സ്‌കൂൾ ബസ് റെയിൽവേ ക്രോസ് വഴി കടക്കുന്നത് ദൂരെ നിന്ന് കണ്ടതോടെ ട്രെയിൻ ഗേറ്റിന് സമീപത്ത് നിർത്തി. 

ട്രെയിൻ 300 മീറ്റർ ദൂരത്ത് വരെ എത്തിയെന്ന് സ്‌കൂൾ വാനിന്റെ ഡ്രൈവർ പറഞ്ഞു. എന്നാൽ ഗേറ്റ് കീപ്പർ സിഗ്നൽ നൽകാതെ ട്രെയിൻ കടന്നുപോകില്ലെന്നാണ് റെയിൽവേ സംഭവത്തെ കുറിച്ച് വിശദീകരിച്ചത്‌
 

Share this story