ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു

noufi

തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു. പള്ളിക്കൽ കുമ്മിൾ സ്വദേശികളായ സിദ്ദിഖ്, നൗഫി എന്നിവരാണ് പുഴയിൽ വീണത്. ഫയർ ഫോഴ്‌സും മുങ്ങൽ വിദഗ്ധരും തെരച്ചിലിൽ പങ്കെടുക്കുന്നുമ്ട്. ഇവരെ രക്ഷപ്പെടുത്താനിറങ്ങിയ ബന്ധു ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. 

ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. അൻസിലിന്റെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു ദമ്പതികൾ. വിരുന്നിന് ശേഷം മൂന്ന് പേരും വീടിന് സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാൻ പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അൻസിലും പുഴയിൽ വീണു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അൻസിലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് സിദ്ദിക്കിന്റെയും നൗഫിയുടെയും വിവാഹം കഴിഞ്ഞത്.
 

Share this story