ആളുകളെ കുത്തിനിറച്ച് സർവീസ്, പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; പുഴയുടെ ആഴം കൂട്ടിയെന്നും ആരോപണം

tanur

താനൂർ ബോട്ട് അപകടത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാരും വാർഡ് കൗൺസിലറും. അപകടം വരുത്തിയ ബോട്ട് ആളുകളെ കുത്തി നിറച്ച് സർവീസ് നടത്തുന്ന വിവരം പലതവണ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വാർഡ് കൗൺസിലർ ആരോപിച്ചു. ബോട്ടിൽ ആളുകളെ കുത്തി നിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ പെരുന്നാൾ ദിവസം സർവീസ് നിർത്തിവെപ്പിച്ചു

അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ട് അടക്കം രണ്ട് ബോട്ടുകളുടെ സർവീസാണ് നിർത്തിവെപ്പിച്ചത്. എന്നാൽ പിറ്റേ ദിവസം ഇവർ വീണ്ടും സർവീസ് തുടങ്ങി. പണം നൽകിയും സ്വാധീനമുപയോഗിച്ചുമാണ് ബോട്ട് വീണ്ടും സർവീസ് ആരംഭിച്ചത്. ബോട്ട് സർവീസ് സുഗമമാക്കുന്നതിന് വേണ്ടി പുഴയുടെ ആഴം ഉടമകൾ കൂട്ടിയതായും നാട്ടുകാർ ആരോപിച്ചു.
 

Share this story