വിഴിഞ്ഞം തുറമുഖത്ത് 11ന് കപ്പൽ എത്തും; വരുന്നത് 1500 കണ്ടെയ്‌നറുകളുള്ള കപ്പൽ

vizhinjam

വിഴിഞ്ഞം തുറമുഖത്ത് ഈ മാസം 11ന് കപ്പൽ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ 12ന് നടത്തും. ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും മന്ത്രി അറിയിച്ചു. ഏകദേശം 1500 കണ്ടെയ്‌നുള്ള കപ്പലാണ് വരുന്നത്. അഭിമാനകരമായ മുഹൂർത്തമാണ് ഇതെന്നും മന്ത്രി പറഞ്ഞു

തുറമുഖത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ പൂർണമായി. റെയിൽ കണക്ടിവിറ്റിയും റിംഗ് റോഡും സജ്ജമാക്കും. 12ന് രാവിലെയാണ് ട്രയൽ റൺ നടത്തുക. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ചടങ്ങിന് എത്തും. മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ. കപ്പലിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു

കമ്മീഷനിംഗ് ഓണത്തിന് നടത്താനാകുമെന്നാണ് കരുതുന്നത്. അന്തിമ തീരുമാനം പിന്നീട് അറിയിക്കും. കമ്മീഷനിംഗിന് ശേഷമേ പിന്നീട് കപ്പലുകൾ എത്തുകയുള്ളുവെന്നും മന്ത്രി വിഎൻ വാസവൻ അറിയിച്ചു.
 

Share this story