സ്പീക്കർ തെറ്റ് തിരുത്തണം; എൻഎസ്എസിനെ ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല: സുധാകരൻ

K Sudhakaran

സ്പീക്കർ നടത്തിയ ഗുരുതരമായ പരാമർശങ്ങൾക്ക് സിപിഎം നൽകുന്ന പൂർണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഭരണകൂടം മതപരമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. സ്പീക്കറുടെ പരാമർശം വിശ്വാസികളെ വേദനിപ്പിച്ചു. സംസ്ഥാനതത്് വർഗീയത ആളിക്കത്തിക്കുന്നതിന് പകരം സ്പീക്കർ ഒരു നിമിഷം പോലും വൈകാതെ തെറ്റ് തിരുത്തി പ്രശ്‌നം അവസാനിപ്പിക്കണം

മാപ്പുമില്ല, തിരുത്തുമില്ല എന്ന് ആക്രോശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി, ശബരിമല വിഷയത്തിൽ വീടുവീടാന്തരം കയറി മാപ്പ് പറഞ്ഞ സമീപകാല ചരിത്രം മറക്കരുത്. കേരളത്തെ വർഗീയവത്കരിക്കാനും വിഭജിക്കാനുമുള്ള ശ്രമമാണ് സംഘ്പരിവാരും സിപിഎമ്മും നടത്തുന്നത്. 

ഉന്നതമായ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൻഎസ്എസിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എൻഎസ്എസിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം ശ്രമം അനുവദിക്കില്ല. യുഡിഎഫിന്റെ പിന്തുണ എൻഎസ്എസിനുണ്ടെന്നും സുധാകരൻ പറഞ്ഞു
 

Share this story