സ്പീക്കർ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണം; കോൺഗ്രസ് വിശ്വാസികൾക്കൊപ്പമെന്ന് ചെന്നിത്തല
Aug 2, 2023, 12:27 IST

സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യ പ്രസ്താവനയെന്ന് രമേശ് ചെന്നിത്തല. വിശ്വാസ സമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാട്. വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നു
പ്രസ്താവന സ്പീക്കർ ഷംസീർ പിൻവലിക്കാൻ തയ്യാറാകണം. സ്പീക്കറെ തിരുത്തിക്കാൻ സിപിഎം തയ്യാറാകണം. ഈ വിഷയത്തിൽ ബിജെപി അനാവശ്യ മുതലെടുപ്പ് നടത്തുകയാണ്. എൻഎസ്എസ് സംഘ്പരിവാറിന് എതിരാണെന്നും ചെന്നിത്തല അവകാശപ്പെട്ടു.