സംസ്ഥാനം കത്ത് നൽകി; ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു
Aug 13, 2023, 15:13 IST

ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത്
പനവേൽ-നാഗർകോവിൽ സ്‌പെഷ്യൽ ട്രെയിനാണ് അനുവദിച്ചത്. 22ന് നാഗർകോവിൽ നിന്ന് പനവേലിലേക്കും 24ന് പനവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്റ്റംബർ 7 വരെ ആകെ മൂന്ന് സർവീസ് കേരളത്തിലേക്കും മൂന്ന് സർവീസ് തിരിച്ചും ഉണ്ടാകും