വിദ്യാർഥിനികൾ നേരിട്ടെത്തി പരാതി നൽകി; മേപ്പാടിയിൽ കായികാധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ
Jul 12, 2023, 14:54 IST

വയനാട് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കായികാധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ടതിന് പിന്നാലെ നാല് വിദ്യാർഥിനികൾ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. വിദ്യാർഥിനികളുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കൂടുതൽ പരാതികളുണ്ടോയെന്നറിയാൻ വിദ്യാർഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. മുമ്പ് കസബ പോലീസ് സ്‌റ്റേഷൻ പരിധിയിലും ജോണി പോക്‌സോ കേസിൽ പ്രതിയായിരുന്നു.