രക്ഷപ്പെട്ടത് തലനാരിഴക്ക്, എമർജൻസി വാതിൽ തകർത്ത് പുറത്തിറങ്ങി; നടുക്കത്തോടെ ട്രെയിനിലുണ്ടായിരുന്ന മലയാളികൾ

malayali

ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട മലയാളികൾ. കൊൽക്കത്തിൽ നിന്ന് കോറമണ്ടൽ എക്‌സ്പ്രസിൽ നാട്ടിലേക്ക് വരികയായിരുന്നു അന്തിക്കാട് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു എന്നിവർ. ബാലസോറിൽ വെച്ചാണ് അപകടമുണ്ടായത്. രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞതായി പരുക്കേറ്റ കിരൺ പറഞ്ഞു

കോച്ചിൽ ഒപ്പം യാത്ര ചെയ്തിരുന്ന ആളുകളിൽ പലരും മരിച്ചു. നിൽക്കുകയായിരുന്നതിനാലാണ് ഞങ്ങൾ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമർജൻസി വാതിൽ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. നടുവിനും തലയ്ക്കും പരുക്കേറ്റു. അപകടത്തിന് ശേഷം അടുത്തുണ്ടായിരുന്ന ഒരു വീട്ടിൽ ആദ്യം അഭയം തേടി. പിന്നീട് ആശുപത്രിയിലെത്തി അഡ്മിറ്റായെന്നും കിരൺ പറഞ്ഞു


 

Share this story