മൂന്നാം പിണറായി സർക്കാർ വരും; ഭീമൻ രഘു എകെജി സെന്ററിലെത്തി നേതാക്കളെ കണ്ടു

ബിജെപി വിട്ടെത്തിയ നടൻ ഭീമൻ രഘു എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായും മന്ത്രിമാരായ വി ശിവൻകുട്ടി, വി അബ്ദുറഹ്മാൻ എന്നിവരുമായും ചർച്ച നടത്തി. ഇവരുടെ സാന്നിധ്യത്തിൽ എംവി ഗോവിന്ദൻ തന്നെ ചുവന്ന പൊന്നാട അണിയിച്ചെന്ന് ഭീമൻ രഘു പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയിയും ഭീമൻ രഘുവിനൊപ്പമുണ്ടായിരുന്നു
അടിസ്ഥാനപരമായി തീരുമാനമുള്ള പാർട്ടിയാണ് സിപിഎം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാർ വന്നു. രണ്ടാം പിണറായി സർക്കാർ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സർക്കാർ വരും. അതിന് ഒരു സംശയവും വേണ്ട.
ബിജെപി രക്ഷപ്പെടില്ല. പാർട്ടിയിൽ എന്ത് റോൾ വഹിക്കണമെന്ന നിർദേശമൊന്നും എംവി ഗോവിന്ദൻ നൽകിയില്ല. ചുവന്ന ഷാൾ അണിയിച്ചു. ഓൾ ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.