മനസ്സിൽ അടിഞ്ഞ ജാതി ചിന്ത ഇടയ്ക്ക് തികട്ടി വരും; ദേവസ്വം ബോർഡ് നോട്ടീസിനെതിരെ മന്ത്രി കെ രാധാകൃഷ്ണൻ
Nov 11, 2023, 16:02 IST

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട നോട്ടീസിൽ കടുത്ത അതൃപ്തിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. മനസ്സിൽ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടെന്ന് പോകില്ല. അതിങ്ങനെ തികട്ടി വരും. ജാതി വ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കിൽ ജാതിരഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി തൃശ്ശൂരിൽ പറഞ്ഞു
ജാതിക്കെതിരെ ഒട്ടേറ പ്രക്ഷോഭങ്ങൾ നടന്ന നാടാണിത്. എന്നിട്ടും ചിലതൊക്കെ അവശേഷിക്കുന്നു. വലിയ പോരാട്ടത്തിലൂടെ മാത്രമേ അത് മാറ്റാനാകൂ. വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനെ മന്ത്രി കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നോട്ടീസ് പിൻവലിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു