ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണു; ആലപ്പുഴയിൽ യുവതിക്ക് ദാരുണാന്ത്യം

alappuzha

ആലപ്പുഴയിൽ ട്രെയിൻ മാറി കയറാൻ ശ്രമിക്കവെ കാൽ വഴുതി പാളത്തിൽ വീണ യുവതി മരിച്ചു. മണ്ണാർക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷിയാണ്(45) മരിച്ചത്. ഇന്നലെ രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവതി ഇതേ സമയം സ്റ്റേഷനിൽ എത്തി കൊച്ചുവേളി എക്‌സ്പ്രസിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ഈ ട്രെയിൻ വിട്ടുപോയി

തുടർന്ന് തിരികെ എറണാകുളം-കായംകുളം പാസഞ്ചറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു. തലയ്ക്കും കാലിനും പരുക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story