ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; തയ്യാറെടുപ്പുകൾ പൂർത്തിയാക്കി മത്സ്യത്തൊഴിലാളികൾ

boat

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. 3500 യന്ത്രവത്കൃത ബോട്ടുകൾ നാളെ മുതൽ മീൻ പിടിക്കാനായി കടലിലിറങ്ങും. മഴ കുറഞ്ഞത് മത്സ്യലഭ്യത കുറയ്ക്കുമെന്ന ആശങ്കയുണ്ട്. എങ്കിലും കടലിൽ പോകാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികൾ

52 ദിവസമാണ് ട്രോളിംഗ് നിരോധനം നീണ്ടുനിന്നത്. ഈ ദിവസങ്ങളിൽ പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുകയായിരുന്നു. ബോട്ടുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും പുതിയ പെയിന്റ് അടിച്ചും സജ്ജമാക്കിയിട്ടുണ്ട്. ബോട്ടുകളിൽ ഐസ് നിറച്ചു തുടങ്ങി. ഇന്ന് അർധരാത്രിക്ക് ശേഷം മീൻ പിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തീരത്ത് തിരിച്ചെത്തും.
 

Share this story