ഈസി വാക്കോവറാണ് പുതുപ്പള്ളിയിൽ യുഡിഎഫ് ആദ്യം പ്രതീക്ഷിച്ചത്; അത് എളുപ്പമല്ലെന്ന് അവർക്ക് മനസ്സിലായി

govindan

പുതുപ്പള്ളിയിൽ ഈസി വാക്കോവറാണ് യുഡിഎഫ് പ്രതീക്ഷിച്ചതെന്നും എന്നാൽ അത്ര എളുപ്പത്തിൽ ജയിക്കാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വലിയ രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. വൈകാരികമായിട്ടല്ല രാഷ്ട്രീയമായിട്ടാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. 

വ്യാപകമായ കള്ളപ്രചാരണം പുതുപ്പള്ളിയിൽ നടക്കുന്നുണ്ട്. പ്രതിപ്കഷത്തെയും കേന്ദ്രത്തെയും നേരിട്ടാണ് കേരളത്തിൽ സർക്കാർ വികസനം നടത്തുന്നത്. സർക്കാരിനെ വിചാരണ ചെയ്യാൻ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ കരുതിയത് വികസനമാണ് ചർച്ച ചെയ്യുക എന്നാണ്. കേരളത്തിലെ മറ്റ് മണ്ഡലങ്ങളോടൊപ്പം പുതുപ്പള്ളി എന്താണ് വികസിക്കാത്തതെന്ന് പുതുപ്പള്ളിക്കാർ ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story