എൽജിബിടിക്യൂ സമൂഹത്തിൽ മോശപ്പെട്ടവർ; അവരെ അംഗീകരിക്കാൻ കഴിയില്ലെന്ന് ലീഗ് നേതാവ് ഷാജി

shaji

എൽജിബിടിക്യൂ വിഭാഗക്കാരെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി വീണ്ടും രംഗത്ത്. എൽജിബിടിക്യൂ എന്ന് കേൾക്കുമ്പോൾ വലിയ എന്തോ കാര്യമാണെന്നാണ് വിചാരിക്കുന്നത്. എന്നാൽ ഇത് നാട്ടിൻപുറത്തെ തല്ലിപ്പൊളി പണിയാണ്. അവർ ഏറ്റവും മോശമാണ്. അവരെ അംഗീകരിക്കാൻ കഴിയില്ലെന്നും ലീഗ് നേതാവ് പറഞ്ഞു

സ്വവർഗരതിയെ കളർഫുൾ ആക്കുകയാണ്. എൽജിബിടിക്യൂ എന്ന ടേം പോലും അപകടമാണ്. സമൂഹത്തിൽ അരാജകത്വമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് മതവിശ്വാസത്തിനെതിരാണ്. അടുത്ത തലമുറ ജെൻഡർ ആശയക്കുഴപ്പത്തിൽ നിൽക്കാൻ പോകുകയാണെന്നും ലീഗ് നേതാവ് പറഞ്ഞു

ഒരു ഹോർമോൺ ഇഷ്യൂ ഉണ്ട്. പക്ഷെ അതിനെ പരിഹരിക്കാൻ ലോകത്ത് ഒരുപാട് മാർഗങ്ങളുണ്ട്. കൗൺസിലിംഗ് പോലെ നിരവധി മാർഗങ്ങൾ അത് മാറ്റിയെടുക്കാനായി മുമ്പിലുണ്ട്. എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയ പോലുള്ള മാർഗങ്ങൾ പരാജയമാണെന്ന് തെളിഞ്ഞ കാര്യമാണെന്നും കെ എം ഷാജി വാദിച്ചു.
 

Share this story