ഏക സിവിൽ കോഡ് തുല്യതക്കെതിര്; ദേശീയതലത്തിൽ കോൺഗ്രസ് സഹകരണം ചർച്ച ചെയ്യും: യെച്ചൂരി
Jul 15, 2023, 11:11 IST

ദേശീയതലത്തിൽ കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ചേർത്തുള്ള സഹകരണത്തെക്കുറിച്ച് ബംഗളൂരുവിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവിൽ കോഡ് തുല്യതക്കെതിരാണ്. രാജ്യത്ത് എല്ലാതരത്തിലുമുള്ള തുല്യത ആവശ്യമാണ്. സിപിഎം നടത്തുന്ന സെമിനാറിൽ കോൺഗ്രസിനെ ക്ഷണിക്കാത്തതിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്നും യെച്ചൂരി പ്രതികരിച്ചു
ഇന്ന് വൈകുന്നേരം കോഴിക്കോടാണ് ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാർ. വൈകുന്നേരം നാല് മണിക്ക് സിതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.