ഗസ്റ്റ് ഹൗസിലെത്തിയത് മന്ത്രിയില്ലാത്ത വാഹനം; വഴിമധ്യേ കാര്‍ മാറ്റി കെടി ജലീല്‍

ഗസ്റ്റ് ഹൗസിലെത്തിയത് മന്ത്രിയില്ലാത്ത വാഹനം; വഴിമധ്യേ കാര്‍ മാറ്റി കെടി ജലീല്‍

കൊച്ചി: എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ എൻഎഐ ഓഫീസിൽ നിന്നും സ്വകാര്യ കാറിൽ മടങ്ങിയ മന്ത്രി കെടി ജലീൽ വഴിമധ്യേ വാഹനം മാറ്റി. എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി ഇല്ലാത്ത വാഹനമാണ് പോലീസ് അകമ്പടിയോടെ എത്തിയത്.

സിപിഎം നേതാവ് എഎം യൂസഫിന്റെ കാറിലാണ് കെടി ജലീൽ എൻഐഎ ഓഫീസിൽ നിന്നും പുറത്തിറങ്ങിയത്. മന്ത്രി ഇതേ കാറിൽ ഗസ്റ്റ് ഹൗസിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വഴിയിൽ വാഹനം മാറിക്കയറി യാത്ര തുടർന്നുവെന്നാണ് സൂചനകൾ. മന്ത്രി ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചുവെന്നാണ് റിപ്പോർട്ട്.

ഇന്ന് രാവിലെ 6 മണിക്കാണ് മന്ത്രി കെടി ജലീൽ സ്വകാര്യ വാഹനത്തിൽ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. മാധ്യമങ്ങൾ അറിയാതിരിക്കാനാണ് പുലർച്ചെതന്നെ ജലീൽ എൻ.ഐ.എ. ഓഫീസിലെത്തിയതെങ്കിലും മാധ്യമപ്രവർത്തകരുടെ മുന്നിൽ പെടുകയായിരുന്ന മന്ത്രിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും മാധ്യമപ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

Share this story