തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞു വീണു

TVM

തിരുവനന്തപുരം: കാട്ടാക്കട കണ്ടല സർക്കാർ ഹൈസ്ക്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ചെറിയ ഭിത്തി ഇടിഞ്ഞു വീണു. കുട്ടികൾ സ്കൂളിലെത്തുന്നതിനു മുൻപായിരുന്നു സംഭവം. അതുകൊണ്ടു തന്നെ വലിയ അപകടം ഒഴിവാ‍യി.

അലങ്കാര പണികൾക്കായി സ്ഥാപിച്ച ഭിത്തിയാണ് ഇടിഞ്ഞു വീണത്. ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലാണ് ഭിത്തിക്ക് കേടുപാടുണ്ടാക്കിയത്.

Share this story