വീണ്ടും കാടിറങ്ങി വന്ന കാട്ടാനക്കുട്ടിക്ക് കൃഷ്ണയെന്ന് പേരിട്ടു; കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതെന്ന് സംശയം

krishna

അട്ടപ്പാടി പാലൂരിൽ കാട്ടാനക്കുട്ടി വീണ്ടും കാടിറങ്ങി വന്നു. വനംവകുപ്പ് ജീവനക്കാർ ആനക്കുട്ടിക്ക് പഴവും വെള്ളവും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ആനക്കുട്ടിയെ കാട്ടിൽ കയറ്റി വിട്ടിരുന്നുവെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയതിനാൽ വനംവകുപ്പ് കാട്ടാനക്കുട്ടിക്ക് കൃഷ്ണ എന്ന പേരുമിട്ടു.

രാത്രി വരെ കൃഷ്ണയെ പ്രത്യേക ഷെൽട്ടറിൽ നിർത്തും. ഇതിന് ശേഷവും അമ്മയാന വന്നില്ലെങ്കിൽ വനംവകുപ്പ് ഇതിനെ സംരക്ഷിക്കും. ഒരു വയസ്സ് പ്രായമാണ് കുട്ടിയാനക്കുള്ളത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാണെന്ന സംശയമാണ് വനംവകുപ്പിനുള്ളത്.
 

Share this story