കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം തെറ്റിയ സ്‌കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് പരുക്ക്
Aug 22, 2023, 14:44 IST

കോഴിക്കോട് താമരശ്ശേരിയിൽ റോഡിലൂടെ പോകവെ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് പരുക്ക്. കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലിക്കാണ് പരുക്കേറ്റത്. മുഹമ്മദലിയുടെ കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. മുഹമ്മദലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.