ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ യുവതി ട്രെയനിൽ നിന്നും വീണു മരിച്ചു

preethi

മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു. ചെന്നൈ ലോക്കൽ ട്രെയിനിലാണ് സംഭവം. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 22കാരി പ്രീതിയാണ് മരിച്ചത്. 

ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷനിൽ ട്രെയിനിന്റെ വാതിലിന് അടുത്ത് നിന്ന് ഫോണിൽ സംസാരിക്കുമ്പോഴാണ് രണ്ട് പേർ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. പിടിവലിക്കിടെ യുവതി പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ മണിമാരൻ, വിഘ്‌നേശ് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്‌
 

Share this story