ട്രെയിൻ കിട്ടിയില്ല, എറണാകുളത്തേക്ക് ആംബുലൻസ് വിളിച്ച് പോയി സ്ത്രീകൾ; വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു

ambulance

ട്രെയിൻ കിട്ടാത്തതിനെ തുടർന്ന് എറണാകുളത്തേക്ക് ആംബുലൻസ് വിളിച്ച് യാത്ര ചെയ്ത് സ്ത്രീകൾ. പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് പോകാനാണ് രണ്ട് സ്ത്രീകൾ ആംബുലൻസ് വിളിച്ചത്. തുറയൂർ പെയിൻ ആൻഡ് പാലിയേറ്റവീന്റെ ആംബുലൻസിലാണ് സ്ത്രീകൾ യാത്ര ചെയ്തത്. ആംബുലൻസ് തേഞ്ഞിപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു

പണം നൽകാം, എത്രയും വേഗം എറണാകുളത്ത് എത്തിക്കണമെന്നായിരുന്നു സ്ത്രീകളുടെ ആവശ്യം. എന്നാൽ പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാർ ഈ ആവശ്യം നിരസിച്ചു. തുടർന്നാണ് ഓട്ടോ വിളിച്ച് തുറയൂരിലെത്തി മറ്റൊരു ആംബുലൻസ് വിളിച്ച് ഇവർ എറണാകുളത്തേക്ക് പുറപ്പെട്ടത്

ഇക്കാര്യം സ്ത്രീകളെ തുറയൂരിൽ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവർ പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാരോട് പറഞ്ഞു. ഡ്രൈവർമാർ ട്രിപ്പ് പോയ ആംബുലൻസിന്റെ ചിത്രവും നമ്പറും സഹിതം പോലീസിനെയും ആർടിഒയെയും വിവരം അറിയിച്ചു. ഇതോടെ തേഞ്ഞിപ്പാലം പോലീസ് ആംബുലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകളെ പോലീസ് എറണാകുളത്തേക്ക് ബസ് കയറ്റി വിട്ടു. ആംബുലൻസ് പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story