അടിച്ചുപൂസായി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി യുവാവ്; വിളിച്ചുണർത്തി ലോക്കോ പൈലറ്റ്

track

കൊല്ലം എഴുകോൺ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ ഇടപെടലോടെയാണ് വിളിച്ചുണർത്തിയത്. അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻ വീട്ടിൽ റെജിയാണ് മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയത്. 

എഴുകോൺ റെയിൽവേ സ്റ്റേഷന് സമിപം ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം. കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മേമു ചീരാങ്കാവ് ഇ. എസ്. ഐ. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ യുവാവ് ട്രാക്കിൽ തലവെച്ചു കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. വേഗത കുറവായിരുന്നതിനാൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റും യാത്രക്കാരും ചേർന്ന് യുവാവിനെ ട്രാക്കിൽ നിന്നും പിടിച്ചുമാറ്റി എഴുകോൺ പൊലീസിൽ ഏൽപ്പിച്ചു

Share this story