കുന്നമംഗലത്ത് അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം; 26.5 പവൻ നഷ്ടമായി

Crime

കോഴിക്കോട്: കുന്നമംഗലത്ത് കുരിക്കത്തൂരിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. കുരിക്കത്തൂർ എരവത്ത് തടത്തിൽ ശ്രീനിവാസന്‍റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ 26.5 പവൻ മോഷണം പോയി.

സഹോദരന്‍റെ വീട്ടിലെ ചടങ്ങുമായി ബന്ധപ്പെട്ടു കുടുംബം വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെയാണ് അവർ തിരിച്ചെത്തിയത്. അടുക്കള വാതിൽ തകർത്ത നിലയിലായിരുന്നു. വസ്ത്രങ്ങൾ വലിച്ചിട്ട നിലയിലും. വീടിനകത്ത് വിവിധ അലമാരകളിലായി സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്.

Share this story