ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനുള്ള പണത്തിനായി മോഷണം; തൃശ്ശൂർ സ്വദേശി എൻഐഎ പിടിയിൽ
Jul 20, 2023, 10:30 IST

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ട പണത്തിനായി കവർച്ച നടത്തിയ തൃശ്ശൂർ സ്വദേശി എൻഐഎ പിടിയിൽ. മതിലകത്ത് കോടയിൽ ആഷിഫ് ആണ് അറസ്റ്റിലായത്. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ടെലഗ്രാമിൽ പെറ്റ് ലവേഴ്‌സ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആഷിഫും സംഘവും മോഷണ സംഘത്തിലക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ആഷിഫും സംഘവും സത്യമംഗലം വനമേഖലയിലെ വീട്ടിൽ ഒളിക്കുകയായിരുന്നു
ആഷിഫ് ഒരു കൊലക്കേസിലും പ്രതിയാണ്. ഒരു പൊതുമേഖലാ ബാങ്കിലും സഹകരണ സംഘത്തിലും ജ്വല്ലറിയിലും മോഷണം നടത്താൻ വൻ കവർച്ചാ പദ്ധതി സംഘം തയ്യാറാക്കിയിരുന്നു. 36കാരനായ ആഷിഫ് മൂന്ന് മാസമായി എൻഐഎ നിരീക്ഷണത്തിലാണ്.