നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ട്, പെൻഷനും റേഷനും കൊടുക്കാനില്ല: വിമർശനവുമായി ഗവർണർ

pinarayi governor

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും, എന്നാൽ പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ലെന്ന് ഗവർണർ പരിഹസിച്ചു. സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയെങ്കിൽ തെളിവ് ഹാജരാക്കാനും ഗവർണർ.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചു. സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. താൻ സംസ്ഥാനത്തെ ഇകഴ്ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും രാഷ്ട്രീയ പ്രസ്താവനങ്ങളോട് മറുപടി പറയാനില്ലെന്നും ഗവർണർ പ്രതികരിച്ചു. 

Share this story